Tuesday 13 November 2012

കമ്മീഷനിട്ടും കൊടുത്തു ഒരു ഉശിരന്‍ പണി


കമ്മീഷനിട്ടും കൊടുത്തു ഒരു ഉശിരന്‍ പണി

കോപ്പെന്മാരുടെ അടുത്താണോ കമ്മീഷന്‍ എന്ന് നേരത്തെ ചോദിച്ചത് എപ്പോള്‍ വളരെ അര്‍ത്ഥവത്തയിരിക്കുന്നു. കമ്മീഷന്‍ വന്നു ഭൂരിപക്ഷപിപ്രയം കേട്ടു എന്നും കോപ്പേല്‍ ..കോപ്പേല്‍ എന്നാ ഒറ്റ വാക്ക് മാത്രം നമ്മുടെ കമ്മീഷന്റെ ചെവിയില്‍ മുഴങ്ങി കൊണ്ടിരിക്കുന്നതെന്നും മറ്റും അള്‍ത്താരയില്‍ നിന്നും നമ്മുടെ ചെയര്‍മാന്‍ അച്ചന്‍ അടിച്ചു വിട്ടു. അച്ഛന്റെ ചെവിയില്‍ കോപ്പേല്‍ എന്ന പേര് ഇങ്ങനെ തന്നെ എന്നും മുഴങ്ങും എന്ന് ഉറപ്പാ . കമ്മീഷനെ സ്വാദിനിക്കാന്‍ ചിലര്‍ വളരെ ഏറെ ശ്രമം നടത്തി എന്നും. കമ്മീഷന്‍ വന്നു കോപ്പെല്‍ പള്ളിയില്‍ വന്നു തെളിവെടുപ്പ് നടത്തുമ്പോള്‍ പിന്നെ എന്തിനു കോപ്പെലില്‍ നിന്നും വരുന്ന ഫോണ്‍ വിളി കൂടി ശ്രവിക്കണം? 


ഈ പേരിനു പുറകില്‍ കുറെ കോപ്പെന്മാരുടെ അഭാസവും അഴിഞാട്ടവും മാത്രമേ ഉള്ളൂ എന്ന് ഇപ്പോള്‍ എങ്കിലും പതുക്കെ നമ്മുടെ ചെയര്‍മാന്‍ അച്ഛന് മനസിലാകും. കൊടുത്ത പണി ഒന്നും പോരഞ്ഞിട്ട് അടുത്ത പണി ബിഷോപിനിട്ടു കൊടുക്കാനുള്ള തന്ത്രപടിലാണ് നമ്മുടെ കോപ്പെന്മാര്‍. പൈസ ഉണ്ടാക്കണം എന്ന് ഉറപ്പുകൊടുത്ത കമ്മീഷന്‍ അത് ഉണ്ടാക്കേണ്ട ചുമതലയും ഏറ്റെടുക്കണം.  പൈസ ബിഷോപിന് അടിച്ചു മാറ്റാന്‍ ഉള്ള തന്ത്രമമാത്രമെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന കോപ്പെന്മാര്‍ എങ്ങനെയും പൈസ കൊടുക്കതിരിക്കാനുള്ള ഒരു തന്ത്രം ആയി ഇതിനെ മുതല്‍ എടുക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു.  എന്നാല്‍ ഏതു വിദയനെയം ഒറ്റ പൈസ പള്ളിക്ക് കൊടുക്കാതിരിക്കാന്‍ നോക്കുന്ന ഭൂരിപക്ഷം ട്രുസ്ടിന്റെ ശാപം ആയി തന്നെ നില്‍ക്കുകയാണ്


കോപ്പെലില്‍ ഇന്ന് വിരിഞ്ഞത് ഒരു പുതു പുത്തന്‍ പുലരി എന്ന് വീമ്പു പറഞ്ഞു അഭാസങ്ങള്‍ കുത്തി നിറച്ചുഎഴുതുന്ന മഞ്ഞ പത്രം പോലും ഇന്നു പ്ലാന്‍ മാറ്റി. പൈസ ഉണ്ടാക്കുന്നത് എളുപ്പം അല്ല എന്നുള്ള യാദര്‍ധ്യം അറിഞ്ഞു കഴിഞ്ഞപ്പോള്‍ ചുവടു മാറ്റി കളിയ്ക്കാന്‍ തുടങ്ങിരിക്കുന്നു. നമ്മുക്കെ നമ്മുടെ ചെക്ക്കുകള്‍ വണ്ടി ചെക്കക്കുക എന്ന അടവ് പ്രയോഗിച്ചു ബിശോപിനെ വീണ്ടും വരുതിയില്‍ കൊണ്ട് വരാനുള്ള ഒരു ശ്രമം തന്നെ നടക്കുന്നില്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. പള്ളിക്ക് വണ്ടി ചെക്ക് കൊടുക്കണം എന്ന് തന്നെ പറയുന്നവന്റെ പള്ളിയോടുള്ള സ്നേഹവും അല്മാര്ധതയും ഇവിടെ ചോദ്യം ചെയ്യപെടുന്നു. പള്ളിക്ക് പൈസ കൊടുക്കുക എന്ന് വച്ചാല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് മാതിരി എന്തോ ആണെന്നാണ് നമ്മുടെ നേതാക്കന്മാരുടെ പുതിയ കണ്ടുപിടിത്തം. ഇന്നിട്ടാല്‍ എന്ത് മെച്ചം കിട്ടും.അതോ നാളെ ഇന്‍വെസ്റ്റ്‌ ചെയതാലോ ..അല്ലെങ്ങില്‍ ഒരാഴ്ച കഴിഞ്ഞു ചെയ്തു നോക്കാം.ബിഷപ്പ് വരുന്നതിനു മുന്പിടാണോ അതോ ബിഷപ്പ് വന്നു പോയിട്ട് കൊടുത്താല്‍ മതിയോ എന്നും മറ്റുമുള്ള ചര്‍ച്ചകള്‍ തകൃതി ആയി നടക്കുന്നു. ട്രസ്റ്റ്‌ എന്നാ പേരും പറഞ്ഞു പാവങ്ങളോട് എന്തും മാത്രം പണമാണ് അപഹരിച്ചത്? ഇതിനു കണക്കു വല്ലതും ഉണ്ടോ? ഈ പൈസ എവിടെ പോയി? അല്ഫോന്സ പള്ളിക്ക് കിട്ടേണ്ട പൈസ നാട്ടിലെ മറ്റു ചില അല്മിയ ആചാര്യന്മാരുടെ പേരും പറഞ്ഞു കൊള്ള അടിച്ചോ? എന്റെ മക്കളെ ഒരു കാര്യം ചോദിക്കട്ടെ ട്രുസ്ടിന്റെ പേരില്‍ ചിലവാക്കിയ ഏകദേശം വരുന്ന $25,000 ഓളം വരുന്ന പൈസ ചുമ്മാ ചിക്കന്‍ കാല് തിന്നാനും കുറെ പേര്‍ക്ക് ഓസില്‍ കള്ളും ഇറച്ചിയും കഴിക്കാനും വെറുതെ നാട്ടിലും എവിടെയും പ്ലകാര്‍ഡ്‌ പിടിക്കാനും കുറെ ആളുകള്‍ക്ക് നിങ്ങളുടെ ചിലവില്‍ നാട്ടില്‍ ഓസില്‍ പോയി ബിശോപിനെ തെറി വിളിച്ചു കോടി പിടിക്കാനും അല്ലാതെ എന്ത് മെച്ചം ഉണ്ടായി? പിന്നെ നമ്മുടെ കുറെ സ്ഥിരം കൊച്ച്മ്മമാര്‍ക്ക് എച്ചില്‍ പൊതി കെട്ടി വീട്ടില്‍ കൊണ്ടുപോയി സദ്യ കൊടുക്കാനും അല്ലാതെ എന്തെനെഗിലും ഉപകരിച്ചോ?


എന്തായാലും കമ്മീഷന്‍ കൊടുത്ത ഉറപ്പിന്‍ പുറത്തു പള്ളി വെഞ്ചരിപ്പിനു മുന്പായി നേരത്തെ പ്രക്ക്യാപിച്ചത് പ്രകാരം $100000 ബാങ്കില്‍ caution മണി വന്നാലെ ബിഷപ്പ് കമ്മീഷനു കൊടുത്ത ഉറപ്പു കേട്ടാല്‍ മതി. അല്ലെങ്ങില്‍ ഒന്നുകില്‍ കമ്മീഷന്‍ ഉത്തരം കൊടുക്കണം തങ്ങള്‍ എടുത്ത നിലപാടുകള്‍ എത്ര ശെരി ആയിരുന്നു എന്നും മറ്റും അതോ കമ്മീഷന്‍ എന്തെഗിലും സമ്മര്‍ദങ്ങള്‍ക്ക് കീഴ്പെട്ടിരുന്നോ? ഉണ്ടെങ്കില്‍ എന്തായിരുന്നു ആ സമ്മര്‍ദ തന്ത്രങ്ങള്‍? കമ്മീഷന്‍ ഒരു വിഭാഗം മാത്രം പറഞ്ഞ കാര്യങ്ങള്‍ കേട്ടു പ്രവര്‍ത്തിച്ചു എന്ന് കേള്‍ക്കുന്നു. അത് ശെരിയോ തെറ്റോ എന്തും തന്നെ ആയിക്കോട്ടെ. കമ്മീഷന്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യം ആയി നിറവേറ്റേണ്ട കടമയും അവര്‍ക്ക് തന്നെ ഉണ്ട് എന്നുള്ള കാര്യം മറക്കാന്‍ പറ്റില്ല.


ആരുടെ ഉറപ്പിന്‍ പുറത്തു കമ്മീഷന്‍ പ്രവര്ത്തിച്ചോ, അവര്‍ ബിഷോപിന് എന്ത് ഉറപ്പു കൊടുത്തു എന്നും മറ്റും കമ്മീഷന്റെ രഹസ്യ സ്വഭാവം ഉള്ള കാര്യം ആണ്. പക്ഷെ വണ്ടി ചെക്കല്ലാതെ $100000 ബാങ്കില്‍ caution മണി വെഞ്ചരിപ്പിനു മുന്‍പായി ബാങ്കില്‍ ഉണ്ടാകണം.കാരണം പള്ളി അടച്ചു പൂട്ടി പോകല്ലേ എന്നുള്ള ആഗ്രഹം കൊണ്ടാണ് ബിഷപ്പ് അങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്നും മെത്രാന്റെ നിര്‍ദേശം അദ്ദേഹം നമ്മളോട് വെല്ലു വിളിക്കാനുള്ള ആയുധം ആയി കരുതാതെ അത് നമ്മുടെ ബാങ്കിന്റെ തന്നെ ഒരു നിര്‍ദേശം ആയി കരുതി അത് ഉണ്ടാക്കാനുള്ള എന്തെങ്ങിലും ക്രിയല്മ്മകമായ നടപടികള്‍ ട്രുസ്ടിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും എന്ന് തന്നെ കരുതാം.


വീണ്ടും മഞ്ഞ പത്രം അയ വോയിസ്‌ പറയുന്ന കാര്യങ്ങള്‍ നോക്കിയാല്‍


"ഇക്കാരണങ്ങള്‍ കൊണ്ടു വെഞ്ചരിപ്പിനു മുമ്പ് ഗണ്യമായ പണം സമാഹരിക്കണമെന്ന വികാരിയുടെ ആഹ്വാനത്തിന് വളരെ തണുത്ത പ്രതികരണമാണ് ഇക്കാരങ്ങങ്ങള്‍ കൊണ്ടു ജനങ്ങളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്" വളരെ തമാശ ആയിട്ടാണ് ഞങള്‍ ഇതിനെ കാണുന്നത്. അച്ഛന് പൈസ ഉണ്ടാക്കണം എന്നുള്ള ആഗ്രഹം അല്ല. എന്നാലോഇവിടുത്തെ മാജോരിടി എന്ന് കമ്മീഷന്‍ പറഞ്ഞ ആളുകള്‍ കൊടുത്ത ഉറപ്പാണ്‌ ഞങ്ങള്‍ പൈസ ഉണ്ടാക്കികൊള്ളം എന്ന് വീണ്ടും


"ധനസമാഹരണത്തിനായി ഒരു കമ്മിറ്റി പോലും ഇതുവരെ രൂപം കൊണ്ടിട്ടില്ല എന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്." ആരുടെ കുഴപ്പം ആണ് കമ്മിറ്റി ഉണ്ടാക്കാത്. കോടി പിടിക്കാനും പ്ലാകാര്‍ഡ്‌ പിടിക്കാനും ആവേശത്തോടെ പള്ളിയില്‍ നിന്നും പൊതു നിരത്തില്‍ പോയ നേതാക്കന്മാര്‍ എവിടെ?


"കഴിഞ്ഞ പൊതുയോഗം അധികാരികളുടെ പാര്‍ട്ടികള്‍ അലങ്കോല പ്പെടുത്തിയതിന്‍റെ വെളിച്ചത്തില്‍ ഇക്കൊല്ലം ക്രിസ്മസ് കരോള്‍ ഉണ്ടാകുമോ" എന്തിനാണ് പള്ളി കാരോള്‍.. ഇവിടെ ഞങ്ങളുടെ ട്രസ്റ്റ്‌ ഉള്ളപ്പോള്‍ പിന്നെ പള്ളിയും അതിന്റെ കാരോളിനും എന്ത് പ്രാധാന്യം


"ജനുവരി/ഫെബ്രുവരി യോടെ പ്രശ്നങ്ങളുടെ പൊടി പടലം ഒരു വിധം കെട്ടടങ്ങി, കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചു വന്നാല്‍ തങ്ങളുടെ ദേവാലയത്തിന് വേണ്ടി അകമഴിഞ്ഞ് സംഭാവന ചെയ്യുവാന്‍ അവര്‍ തയ്യാറാണ് എന്നവര്‍ പറയുന്നു. " ബഹുമാനപ്പെട്ട കമ്മീഷന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഡിസംബര്‍ 19 പോയി ഇപ്പോല്‍ ജനുവരി/ഫെബ്രുവരി വരെ പോയി.


"മുന്നൂറ്റി അമ്പതിലധികം കൊപ്പെലുകാര്‍ ക്രൂശിത രൂപത്തിന് വേണ്ടി കമ്മീഷന്‍റെ അടുത്ത് വാദിച്ചപ്പോള്‍ വെറും അമ്പത്തിനാല് കൂലികളെപ്പോലും ക്ലാവര്‍ കുരിശിനു വേണ്ടി അണിനിരത്താന്‍ കഴിയാതിരുന്ന ഇവരെപ്പറ്റി എന്തു പറയാന്‍" 

നേരത്തെ പറഞ്ഞത് നാലോ അന്ജോ കുടുബം എന്നാരുന്നു. എന്തായാലും അത് മാറി ഇപ്പൊള്‍ അമ്പത്തിനാല് കൂലികള്‍ എന്നായി. നേരത്തെ കൊടുത്ത വിശേഷണങ്ങള്‍ എല്ലാം മാറി കൂലികള്‍ എന്നാക്കിയ്തില്‍ സന്തോഷം. എന്തിനു വെറും അമ്പത്തിനാല് കൂലികളെ ഓര്‍ത്തു കരയുന്നു ഒപ്പം മുന്നൂറ്റി അമ്പതിലധികം കൊപ്പെലുകാര്‍ ക്രൂശിത രൂപത്തിന് വേണ്ടി കമ്മീഷന്‍റെ അടുത്ത് വാദിച്ചപ്പോള്‍. 

No comments:

Post a Comment