വളരെ വിനീതന്‍ ആയി ഗാര്‍ ലാന്‍ഡ് പള്ളിയുടെ വികാരി ജോജി കാണിയാംപടി അച്ചന്‍ ദൈവാലയം കര്‍ത്താവിന്റെ അലയമാക്കി മാറ്റിയ ആ പരമ പ്രധാനമായ കൂദാശ കര്‍മ്മങ്ങള്‍ക്ക് ശേഷം ആലയത്തിന്റെ നാഥനായ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് വളരെ എളിമയോടെ തന്റെ വാക്കുകള്‍ ഇങ്ങനെ പറഞ്ഞു ഉപസംഹരിച്ചു
ശക്തനും ധീരനുമായി ഇരുന്നു ഇത് ചെയ്യുക,ഭയമോ ശങ്കയോ ഒന്നും വേണ്ട ,എന്‍റെ ദൈവമായ കര്‍ത്താവു നിന്നോട് കൂടെ ഉണ്ട്, കര്‍ത്താവിന്റെ ആലയത്തിലെ സകല ജോലികളും പൂര്‍ത്തി ആകുന്നത് വരെ അവിടുന്ന് നിന്നെ കൈ വിടുകയില്ല,ഉപേക്ഷിക്കുകയും ഇല്ല (ദിനവൃത്താന്തം ബുക്ക് 1 , 28 -20)
മേല്‍പ്പറഞ്ഞ ദൈവ വചനം ജോജി അച്ഛന്റെ ഹൃദയത്തില്‍ നിന്നും വന്നപോലെ അനുഭവപ്പെട്ടു. കാരണം ജോജി അച്ചന്‍ തെരഞ്ഞെടുത്ത ബൈബിളിലെ വാക്കുകള്‍ അച്ഛന്റെ നിശ്ചയ ധാര്‍ട്യവും അച്ഛന്റെ സിറോ മലബാര്‍ സഭയോടുള്ള അടിയുറച്ച കൂറും , വിശ്വാസവും പ്രതിഫലിക്കുന്നു.
ആ ദൈവാലയത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആ യുവ വൈദീകന്‍ കല്ലും മുള്ളും ചവിട്ടി ഹൃദയ വേദനയോടെ കടന്നു പോയ ഓരോ നിമിഷവും അദേഹത്തിന്റെ വാക്കുകളില്‍ നിഴലിച്ചില്ലേ എന്ന് ഒരു നിമിഷം ഇതൊരു വിശ്വസിക്കും തോന്നി പോകും. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചു ഒരു പക്ഷെ എന്നും സമര്‍പ്പിക്കുന്ന ദിവ്യ ബലിയുടെ മുന്നില്‍ വേദനകള്‍ എല്ലാം ഒരു പുഞ്ചിരി ഓടെ നേരിട്ട് നേടിയ വിജയം എന്നെ വിശേഷിപ്പക്കാന്‍ കഴിയുള്ളൂ
പൂമെത്ത വിരിച്ച പാതകള്‍ അല്ലായിരുന്നു ജോജി അച്ഛനെ കാത്തിരുന്നത് . മറിച്ചു വളരെ ഏറെ ദുര്‍ഗട ഘട്ടത്തില്‍ കൂടി യാത്ര ചെയ്യേണ്ടി വന്ന അവസരത്തില്‍ പോലും സൌമ്യതയോടെ, വിനയോത്തോടെ ,യാതൊരു പക്ഷവും പിടിക്കാതെ എന്നാല്‍ സിറോ-മലബാര്‍ പാരമ്പര്യങ്ങള്‍ ശക്തമായി തന്നെ മുറുകെ പിടിച്ചുകൊണ്ടു തന്നെ വിജയകരമായി തന്നെ ദൈവം തന്നെ ഏല്‍പ്പിച്ച ആ ദാവ്ത്യം വിജയകരമായി പൂര്‍ത്തി ആക്കി
ജോജി അച്ഛാ, അച്ചന്‍ ഇടവകക്ക് ഒരു മഹത്തായ മാതൃക തന്നെ. അച്ഛന്റെ വളരെ നിഷ്പകഷമായ നിലപാടുകള്‍ വളരെ ഏറെ പ്രശംസ അര്‍ഹിക്കുന്നു. ജോജി അച്ഛന്റെ നേത്രുവ്തത്തില്‍ ഗാര്‍ലാന്ഡ് ഇടവക ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലെക്കു വളരട്ടെ . രൂപതയുടെ വികാരി ജനറല്‍ അബ്രഹാം മുത്തോലത്ത് അച്ചന്‍ പറഞ്ഞ പോലെ രൂപതയില്‍ ഉള്ള മറ്റെല്ലാ ദൈവലയങ്ങള്‍ക്കും മാതൃകയായി ഗാര്‍ലാന്ഡ് ദൈവാലയം മാറട്ടെ, സഭയുടെ പിതാവിന്റെയും സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും ഒക്കെ ആഗ്രഹപ്രകാരം ഉള്ള മാതൃക ദൈവാലയമായി വളരട്ടെ
മറ്റൊരു പ്രധാന കാര്യം എടുത്തു പറയാന്‍ ഉള്ളത് , പള്ളിയുടെ വിശുദ്ധമായ വെഞ്ചെരിപ്പ് ചടങ്ങ് ബഹിഷ്കരിക്കാനോ കരി കൊടി പോക്കനോ, വാള്‍ സ്ട്രീറ്റ് മോഡല്‍ സമരം നടത്താനുള്ള ചിലരുടെ ആഹ്വാനം തള്ളി കളഞ്ഞുകൊണ്ട് ഇടവക ഒന്നായി ഒരു കുടുംബം ആയി ആ പരിശുദ്ധമായ കൂദാഷയില്‍ പങ്കെടുത്തു എന്നുള്ള കാര്യത്തില്‍ ജോജി അച്ഛനെ പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നു .
വ്യജ പ്രവാചകന്മാരെ സൂക്ഷിക്കുവിന്‍, അവര്‍ പല വേഷത്തിലും ഭാവത്തിലും രൂപത്തിലും നിങ്ങളെ സമീപിക്കും. അവര്‍ നിങ്ങളെ വഴി തെറ്റിക്കതിരക്കാന്‍ സാദാ ജാഗരൂകരകുവിന്‍. പകരം സഭയും സഭയുടെ അധികാരികളും പറയുന്നത് അനുസരിക്കുവിന്‍..പരിശുധല്‍മവിനാല്‍ നയിക്കപെദൂന്ന സഭയെ തകര്‍ക്കാന്‍ വരുന്ന വ്യാജ പ്രവാജകനമാരെ എപ്പോളും സൂക്ഷിക്കണം. ചിലപ്പോള്‍ അവര്‍ ബൈബിള്‍ വചനങ്ങള്‍ ധുര്‍വാക്യാനം ചെയ്യപ്പെടാന്‍ ഇടയുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അതിനെ വാക്യനിച്ചു അവര്‍ നിങ്ങളെ വഴി തെറ്റിക്കാതിരിക്കാന്‍ സൂക്ഷിക്കുവിന്‍.
കോപ്പെളില്‍ നിന്നും ഒരു ചെറിയ കൂട്ടം ആളുകള്‍ ഇങ്ങനെ ഉള്ള ചില ആളുകളുടെ അബദ്ധ പ്രോബോധനങ്ങളില്‍ വഴിപ്പെട്ടു ഗാര്ലണ്ടില്‍ വന്നു പ്രതിഷേധിക്കാന്‍ ഒരു വിബല ശ്രേമം നടത്തിയില്ലേ എന്ന് സംശയിക്കുന്നു. പ്രസ്തുത കാര്യം കോപ്പേല്‍ പള്ളിയില്‍ നടന്ന പൊതു യോഗത്തില്‍ ഒരു വിശ്വാസി ഇക്കാര്യം വികാരി അച്ഛന്റെ മുന്‍പാകെ, വിശ്വാസികളുടെ മുന്‍പാകെ ഏറ്റു പറയുകയും ചെയ്തു.എങ്കിലും അതിനായി മറ്റു ചിലര്‍ അന്നേ ദിവസം പലരെയും ഫോണില്‍ ഭന്ധപെടുകയും ചെയ്തു. പക്ഷെ കോപ്പേല്‍ വികാരി സസ്ശേരി അച്ഛന്റെ അവസരോചിതമായ ഇടപെടലില്‍ കൂടിയും, ഇക്കഴിഞ്ഞ സമാധാനപരമായി നടന്ന പൊതുയോഗവും ഒരു വീണ്ടു വിചാരത്തിനും, സഭക്ക് വിധേയന്‍ ആയി ചിന്തിപ്പിക്കാനും ഇങ്ങനെ ഉള്ള ചുരുക്കം ചില ആളുകളെ പരിശുധല്മാവ് വഴിയായി പ്രേരിപ്പിച്ചു. അങ്ങനെ അവര്‍ ആ ഉദ്യമത്തില്‍ നിന്നും വളരെ നേരത്തെ തന്നെ പിന്‍വാങ്ങി.
No comments:
Post a Comment