Tuesday 13 November 2012

What happened in Coppell?


What happened in Coppell?

Rev. Fr. Mathew Sasseril an energetic young priest has returned to India having served the Syro-Malabar diocese of Chicago for three years.  The Syro Malabar community in Coppell will remember him for his courage, knowledge, and God given wisdom. He never failed to proclaim the truth and he always stood for it. He was not afraid to confront the emerging anti ecclesial trends in the diocese of Chicago in general and in the parish of Coppell in particular.  He took up this challenge and did a good job in bringing back discipline in the community.  He never compromised principles at the same time was kind and considerate even to those opposed him.

It is very disheartening to see that a few of his fellow priests do not recognize or comprehend what Fr. Mathew Sasseril did in Coppell.  They pass judgment on him without knowing the truth.  For example he recently replaced a sliver Mar Thoma Cross on the Alter with a wooden one.  He did not do anything with the big Crucifix in sanctuary.  What he did was changing the silver Mar Thomas Cross with a wooden one because it was more visible from the back of the church.    The priests who criticize Fr. Sasseril should make an examination of conscience of their own loyalty to the traditions of the Syro-Malabar Church and to the Bishop who appointed them to the office they hold.  If you cannot carry out your function faithfully don’t blame the one who has the guts to stand for the mother Church and her teachings.


For several priests in our diocese what matters is their own name and fame.  They don’t care about the truth.  They even persuade others to follow the same. Their priorities in life are that of the world.  Be in the good books of the anti ecclesial Blog Writers and keep away from their comments and criticisms. They seem to proclaim the word of Blog than the word of God.   The faithful of Coppell are aware of the close contact of these priests with the anti ecclesial groups.  There are even priests with in diocese who support anti ecclesial activities in Coppell.  As long as these priests continue to support those bad elements, Coppell Church will be in same disastrous path. As priests working under Mar Jacob Angadiath should obey and support his efforts to bring traditional Syro-Malabar liturgy and its icons. Only a very few people in Coppell makes trouble and work against Church and its teachings but the blame falls on every one.

As every one aware Fr. Mathew Sasseril had the courage to take action against a long time anti church activist and a parishnor of Coppell Church, who stood against “profession of faith”. You might have seen him protesting in front of St. Thomas mount Kakkanatt, Syro-Malabar Convention at Atlanta etc.  



Learn our Syro Malabar Heirechy



സിറോ മലബാര്‍ സഭക്ക് കോപ്പെളില്‍ ലാറ്റിന്‍ പള്ളി ആവശ്യം ഇല്ല --Part 1



കോപ്പെളിലെ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ ചിലരുടെ ഗുണ്ടായിസം മാത്രം ആണെന്നു കോപ്പെളിലെ സത്യാ വിശ്വാസികള്‍ക്കെല്ലാം നന്നായി അറിയാം .അച്ഛനെതിരെ കേസ് കൊടുക്കുക, അച്ഛനെ മുറിയില്‍ വന്നു ഭീഷണി പെടുത്തുക, അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തു തെറി ബ്ലോഗില്‍ ക്കൂടി ലോകം മുഴുവന്‍ കേള്‍പ്പിക്കുക ,സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയെയും അതിന്റ ബിഷപ്പിനെയും കോപ്പെളില്‍ വരുന്ന വികാരി അച്ചന്മാരെയും ഒക്കെ ഒരു തെറി ബ്ലോഗെന്ന ഉമ്മാക്കി കാണിച്ചു ഞാണിന്‍മേല്‍ നിറുത്തി വരുതിയില്‍ നിറുത്തുക , അതില്‍ അച്ഛന്‍ വീഴുന്നില്ല എന്ന് കാണുമ്പോള്‍ കയ്യാം കളി നടത്തി നോക്കുക പിന്നെ ഒന്നും നടക്കുന്നില്ല എന്ന് കാണുമ്പോള്‍ പിന്നെ പെണ്ണ് കേസില്‍ പെടുത്തുക എന്നിങ്ങനെ പോകുന്നു നമ്മുടെ കോപ്പെന്മാരുടെ ചെറിയ ചെറിയ തമാശകള്‍. 

പെണ്ടകോസുകാരന്‍ മാതാവിനെയും സഭയിലെ വിശുധന്മാരെയും ഒക്കെ അവഹേളിക്കുക, തൂങ്ങപെട്ട കുരിശു പൊതു നിരത്തിലും കുണ്ടിലും കുഴിയിലും ഒക്കെ നാട്ടാന്‍ ശ്രേമിക്കുക, അതുമല്ലെങ്കില്‍ ശരീരത്തിന്റെ പുറകു വശത്ത് തൂക്കി കുരിശിനെ അവഹേളിക്കുക,എന്നിട്ട് ഇദ്ദേഹം കാതോലിക്ക സഭയെ ഉദ്ധരിക്കാന്‍ എന്നുള്ള പേരില്‍ പഠിപ്പിക്കാന്‍ ശ്രേമിക്കുന്ന ജീസുസ് ആര്‍മി എന്നുള്ള വെബ്‌സൈറ്റില്‍(http://jesusarmyministries.com/id1.html) ഉഥാനം  ചെയ്യ്ത ശൂന്യമായ കുരിശും. അവിടെ എന്തുകൊണ്ട് തൂങ്ങപ്പെട്ട കുരിശിന്റെ മഹത്വം പറയുന്നില്ല എന്നുകൂടി പറഞ്ഞാല്‍ കൊള്ളാം. തൂങ്ങപെട്ട കുരിശു പൊതു നിരത്തിലും കുണ്ടിലും കുഴിയിലും ഒക്കെ നാട്ടാന്‍ ശ്രേമിക്കുന്ന, ഒരിടത്തും നാട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ സ്വന്തം ശരീരത്തിന്റെ പുറകു വശത്ത് തൂക്കി ഇട്ടു  ക്രൂശിത  രൂപത്തെ ബഹുമാനിക്കുന്നു എന്ന് വരുത്തി തീര്‍ത്തു അവഹേളിക്കുന്ന വ്യക്തി എന്തുകൊണ്ട് തന്റെ വെബ്‌ സൈറ്റില്‍ ഒരു ക്രൂശിത രൂപം സ്ഥാപിച്ചു തന്റെ സ്നേഹം എന്തെ അവിടെ കാണിക്കുന്നില്ല എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാം .നാഴികക്ക് നാല്‍പ്പതു വട്ടം തൂങ്ങപ്പെട്ട കുരിശു തൂങ്ങപ്പെട്ട കുരിശു എന്ന് വിലപിക്കുന്ന, ഗ്രോസറി ബാഗില്‍ തൂങ്ങപ്പെട്ട കുരിശുമായി നടക്കുന്ന വ്യക്തി പെണ്ടല്‍ കോസ് ആശയം എന്തിനു സിറോ മലബാര്‍ പള്ളിയില്‍ വിറ്റഴിക്കാന്‍ നോക്കുന്നു എന്ന് കൂടി വെളിപ്പെടുത്തിയാല്‍ കൊള്ളാം 

 സഭയെ സ്നേഹിക്കുന്ന ഏതൊരു ഒരു വികാരി അച്ഛന്‍ കോപ്പെളില്‍ വന്നാലും സിറോ മലബാര്‍ സഭയുടെ പാരമ്പര്യം തെരുവ് ഗുണ്ടകളായ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത , സിറോ മലബാര്‍ സഭയുടെ നാശം കണ്ടിട്ടേ അടങ്ങൂ എന്ന് വാശി പിടിക്കുന്ന  ഏതാനും കുറെ മനോരോഗികളായ വ്യക്തികള്‍ക്ക് തീറെഴുതി കൊടുത്തു തന്‍ സെമിനാരിയില്‍ വര്‍ഷങ്ങള്‍ പഠിച്ചതും കേട്ടതും ആയ സഭയുടെ പഠനങ്ങളെ ബലി കഴിക്കാന്‍ ആവില്ല. സിറോ മലബാര്‍ സഭയുടെ പഠനങ്ങളെ, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഇഷ്ടങ്ങളെ, രൂപതയുടെ കഴ്ചപ്ടുകളും ഒക്കെ അനുസരിച്ച്  വിധേയപ്പെട്ടു പ്രവര്‍ത്തിക്കുക എന്നുള്ളത്  മാത്രമേ ഏതൊരു  മാതൃക പുരോഹിതനും വികാരി അച്ഛനും  സ്വീകരിക്കാന്‍ സാധിക്കൂ .അത് തന്നെ ആണ് അവര്‍ പട്ടം സ്വീകരിക്കുമ്പോള്‍ പ്രഥമവും പ്രധാനവും ആയി എടുക്കുന്ന പ്രധാന നിത്യ വൃത പ്രമാണം. ഇനിയും കോപ്പെളില്‍ വരുന്ന വികാരി അച്ചന്മാര്‍ കോപ്പെന്മാരുടെ സിറോ മലബാര്‍ നശീകരണ സെമിനാരിയില്‍ പഠിച്ചു അവരുട   വൈദീക പട്ടം നശീകരിക്കാന്‍  ഒരു വൈദീകനും മുതിരില്ല

യാതൊരു മാറ്റവും വരുത്താന്‍ മുതിരില്ല എന്നുള്ള എടുത്തുചാടി കണ്ണും അടച്ചുള്ള പ്രസ്താവന ഇനിയും വരുന്ന ബഹുമാനപ്പെട്ട വൈദീകന്‍ എങ്കിലും കോപ്പെളില്‍ വലിയ പ്രഖ്യാപനം  നടത്തി അബദ്ധത്തില്‍ ചാടല്ലേ എന്നുള്ള ഒരു അപേക്ഷ ഉണ്ട് ‍. താന്‍ സെമിനാരിയില്‍ ഏകദേശം പതിനൊന്നു വര്‍ഷം പഠിച്ച സത്യങ്ങള്‍ ചിലര്‍ക്ക് അപ്രിയം ആണെങ്കില്‍ കൂടി വികാരി അച്ഛന് സത്യം ആണെന്ന് ഉറച്ച വിശ്വാസം ഉണ്ടെങ്കില്‍ ഒരു പുരോഹിതനും പ്രതേകിച്ചു ചിക്കാഗോ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈദീകനും ആ സത്യത്തെ കറുത്ത തുണി ഇട്ടു മൂടി വെച്ച് ചുരുക്കം ചിലരെ പ്രീതി പെടുത്താന്‍ വേണ്ടി സഭയുടെ സത്യങ്ങളും പാരമ്പര്യം ഒക്കെ ലാറ്റിന്‍ സഭയുടെ കാല്‍ ചുവട്ടില്‍ പണയം വെക്കേണ്ട സാഹചര്യം ഉണ്ടാക്കും എന്ന് കരുതാന്‍ അല്‍പ്പം ഭുധിമുട്ടുണ്ട്.

സിറോ മലബാര്‍ പള്ളികള്‍ സിറോ മലബാര്‍ പള്ളികള്‍ ആയി തന്നെ നില നില്‍ക്കണം.ഇനിയും അതല്ല, സിറോ മലബാര്‍ പാരമ്പര്യം ഞങ്ങള്‍ക്ക് വേണ്ട എന്ന് അത്രമേല്‍ വാശി ഉള്ളവര്‍ അടുത്തുള്ള ലാറ്റിന്‍ പള്ളിയില്‍ പോകട്ടെ. സിറോ മലബാര്‍ പാരമ്പര്യവും ലാറ്റിന്‍ രീതികളും വേണം എന്ന് സിറോ മലബാര്‍ വിശ്വാസികള്‍ പറയുന്നത് ശെരി അല്ല. നാളെ മക്കള്‍ എന്തിനു കോപ്പെന്മാരുടെ കോപ്രായത്തരം കാണാന്‍ കോപ്പേല്‍ പള്ളിയില്‍ പോകണം, പള്ളിയില്‍ വന്നു ചിലരുടെ കോമാളിത്തരം കാട്ടല്‍ ആണോ ലാറ്റിന്‍ പള്ളിയും സിറോ മലബാര്‍ പള്ളികളും തമ്മില്‍ ഉള്ള വെത്യാസം എന്ന് മുതിര്‍ന്ന മക്കള്‍ ചോദിച്ചാല്‍ എന്ത് പറഞ്ഞു അവരെ നിങ്ങള്‍ കൂടെ പള്ളിയില്‍ കൊണ്ടുവരും?സിറോ മലബാര്‍ പള്ളികള്‍ ഇന്ത്യക്ക് പുറത്തെങ്കിലും ആ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ പറ്റുന്നില്ല എങ്കില്‍ സഭക്ക് നഷ്ടമാകുന്നത് അടുത്ത തലമുറ ആണെന്ന് ഓര്‍ക്കണം   

സസ്സേരില്‍ അച്ഛന്‍ കോപ്പെന്മാരുടെ അസ്ഥിവാരം തോണ്ടി ഇളക്കി. അച്ഛന്‍ കുറെ കാലം കൂടി ഇവിടെ ഇരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോപ്പെളിലെ പ്രശ്നം പരിഹരിച്ചു എന്നുള്ള വലിയ ബഹുമതിയോടെ പോകാന്‍ കഴിഞ്ഞേനെ. എങ്കിലും 97% ശതമാനം പ്രശനം അടിച്ചമര്‍ത്തി കോപ്പേല്‍ പള്ളിയെ രൂപതയുടെ കീഴില്‍ അണി നിരത്തി എന്ന് കോപ്പെളിലെ ആളുകള്‍ എല്ലാരും സമ്മധിക്കും.കോപ്പെന്മാരുടെ കാല്‍ച്ചുവട്ടിലെ മണ്ണി ഇളകുന്നത് കണ്ടിട്ട് ഹാലിളകി തെറി ബ്ലോഗില്‍ കേറി ദിലീപും കൂട്ടരും വെറുതെ തന്തക്കും തള്ളക്കും ഭാര്യെയും മക്കളെയും എല്ലാം എഴുതി നാറ്റിക്കാന്‍ മാത്രം അറിയാം. മാനസീക നില തെറ്റിയ ചില അപഥ സഞ്ചാരികള്‍ക്ക് മാത്രമേ ഇത്രയും മ്ലെച്ചമായി വൈദീകരെ കുറിച്ചും ബിഷപ്പിനെ കുറിച്ചും ഒക്കെ എഴുതാന്‍ കഴിയുക ഉള്ളു. പള്ളിയില്‍ വിരി ഇടുന്നതിനെ എത്ര പേര്‍ എതിര്‍ക്കുന്നു എന്നുള്ള സസ്സേരില്‍ അച്ഛന്റെ പോതുയോഗത്തിലെ നിര്‍ദേശത്തെ എതിര്‍ക്കാന്‍ വെറും ഏഴു പേര്‍ മാത്രം ആരുന്നു ഉണ്ടായിരുന്നത് എന്ന് നമ്മള്‍ ഓര്‍ക്കണം. പള്ളിയില്‍ സെക്യൂരിറ്റി ക്യാമറ വെക്കാന്‍ ഉള്ള തീരുമാനത്തെ അകെ എതിര്‍ത്തത് മൂന്ന് വ്യക്തികള്‍ മാത്രം.

കാര്യങ്ങള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് ഊഹിക്കാന്‍ കഴിയും . കോപ്പെളിലെ പ്രശങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം സിറോ മലബാറിന്റെ യദാര്‍ത്ഥ പാരമ്പര്യത്തില്‍ പള്ളിയുടെ അള്‍ത്താര നിര്‍മ്മിച്ച്‌ രൂപതയുടെ നിലപാട് വ്യക്തം ആക്കിയാല്‍ അതോടെ കോപ്പെളിലെ പ്രശങ്ങള്‍ക്കും തെറി ബ്ലോഗിനും ഒപ്പീസ് പാടാന്‍ കഴിയും. പള്ളിയില്‍ ശാശ്വതമായ പരിഹാരവും ഒപ്പം ഉണ്ടാകും. അതല്ലാതെ മറ്റുള്ള എല്ലാ ചെപ്പടി വിദ്യകളും കുറക്കു വഴികളും ഒത്തുതീര്‍പ്പുകളും കമ്മീഷനും ഒക്കെ വെറുതെ ഒരു പ്രഹസനം ആക്കി വെറുതെ മുറിവുകള്‍ തല്‍ക്കാലത്തേക്ക് ഉണക്കാം എന്നല്ലാതെ ഉള്ളിലെ മുറിവ് കരിയാന്‍ ആയി ഉപകരിക്കില്ല എന്ന് എല്ലാരും മനസിലാക്കുക.

ഗര്ലണ്ടിലെ വികാരി അച്ഛനെ കുറിച്ച് എന്തൊക്കെ എഴുതി. അവസാനം ഗാര്‍ലാന്‍ഡ്‌  ദേവാലയം സിറോ മലബാറിന്റെ യഥാര്‍ത്ഥ പാരമ്പര്യം അനുസരിച്ച് പണിതു വെഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ എന്തായി എന്ന് ഒന്ന് എല്ലാരും പരിശോധിക്കുക. ഇനിയും അകെ തെറി ബ്ലോഗിനും അതുപോലെ സമാന ചിന്താഗതിക്കാരുടെ മറ്റു ബ്ലോഗുകളും ഒക്കെ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് കോപ്പെല്‍ കോപ്പെല്‍ എന്ന ഒറ്റ പ്രശ്നത്തില്‍ ആണ്. അപ്പോള്‍ കോപ്പേല്‍ പ്രശ്നത്തിന്റെ മുന ഓടിച്ചാല്‍ ബ്ലോഗും തീരും തെറി വിളികളും ഒക്കെ പൂര്‍ണ്ണമായും അവസാനിക്കും. അത് വളരെ നല്ലപോലെ തെറി ബ്ലോഗിന് അറിയാം.  അതുകൊണ്ടാണ് അവരും അവരുടെ കൂട്ടത്തില്‍ ഉള്ള തെറിയന്മാരും മണിക്യന്മാരും ഒക്കെ കോപ്പെളിലെ വൈദീകരെ ഓലപ്പാമ്പ് കാണിച്ചു വികാരി മാരെ ഭീഷണി പെടുത്താനും തെറി എഴുതാനും ഒക്കെ കാണിക്കുന്ന വ്യഗ്രത.അങ്ങനെ ഉള്ള ധീരമായ ഒരു നടപടി സഭയെ സ്നേഹിക്കുന്ന വികാരി അച്ഛന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായാല്‍ സിറോ മലബാര്‍ സഭക്ക് അതൊരു മാതൃക ആകും എന്നുള്ള കരുത്തില്‍ തര്‍ക്കം ഇല്ല .

ശക്തനും ധീരനുമായി ജോജി അച്ഛന്‍ കര്‍ത്താവിന്റെ ആലയത്തിലെ സകല ജോലികളും പൂര്‍ത്തി ആക്കി





വളരെ വിനീതന്‍ ആയി ഗാര്‍ ലാന്‍ഡ്‌ പള്ളിയുടെ വികാരി  ജോജി കാണിയാംപടി അച്ചന്‍ ദൈവാലയം  കര്‍ത്താവിന്റെ അലയമാക്കി മാറ്റിയ ആ പരമ പ്രധാനമായ കൂദാശ കര്‍മ്മങ്ങള്‍ക്ക് ശേഷം ആലയത്തിന്റെ നാഥനായ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് വളരെ എളിമയോടെ തന്റെ വാക്കുകള്‍ ഇങ്ങനെ പറഞ്ഞു ഉപസംഹരിച്ചു   

ശക്തനും ധീരനുമായി ഇരുന്നു  ഇത് ചെയ്യുക,ഭയമോ ശങ്കയോ ഒന്നും വേണ്ട ,എന്‍റെ ദൈവമായ കര്‍ത്താവു നിന്നോട് കൂടെ ഉണ്ട്, കര്‍ത്താവിന്റെ ആലയത്തിലെ സകല ജോലികളും പൂര്‍ത്തി ആകുന്നത്‌ വരെ അവിടുന്ന് നിന്നെ കൈ വിടുകയില്ല,ഉപേക്ഷിക്കുകയും  ഇല്ല (ദിനവൃത്താന്തം ബുക്ക്‌ 1 , 28 -20)

മേല്‍പ്പറഞ്ഞ ദൈവ വചനം ജോജി അച്ഛന്റെ ഹൃദയത്തില്‍ നിന്നും വന്നപോലെ അനുഭവപ്പെട്ടു. കാരണം ജോജി അച്ചന്‍ തെരഞ്ഞെടുത്ത ബൈബിളിലെ വാക്കുകള്‍ അച്ഛന്റെ നിശ്ചയ ധാര്‍ട്യവും അച്ഛന്റെ സിറോ മലബാര്‍ സഭയോടുള്ള അടിയുറച്ച കൂറും , വിശ്വാസവും  പ്രതിഫലിക്കുന്നു.

ആ ദൈവാലയത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആ യുവ വൈദീകന്‍ കല്ലും മുള്ളും ചവിട്ടി ഹൃദയ വേദനയോടെ കടന്നു പോയ ഓരോ നിമിഷവും അദേഹത്തിന്റെ വാക്കുകളില്‍ നിഴലിച്ചില്ലേ എന്ന് ഒരു നിമിഷം ഇതൊരു വിശ്വസിക്കും തോന്നി പോകും. എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചു ഒരു പക്ഷെ എന്നും സമര്‍പ്പിക്കുന്ന ദിവ്യ ബലിയുടെ മുന്നില്‍ വേദനകള്‍ എല്ലാം ഒരു പുഞ്ചിരി ഓടെ നേരിട്ട് നേടിയ വിജയം എന്നെ വിശേഷിപ്പക്കാന്‍ കഴിയുള്ളൂ 

പൂമെത്ത വിരിച്ച പാതകള്‍ അല്ലായിരുന്നു ജോജി അച്ഛനെ കാത്തിരുന്നത് . മറിച്ചു  വളരെ ഏറെ ദുര്‍ഗട ഘട്ടത്തില്‍ കൂടി യാത്ര ചെയ്യേണ്ടി വന്ന അവസരത്തില്‍ പോലും സൌമ്യതയോടെ, വിനയോത്തോടെ ,യാതൊരു പക്ഷവും പിടിക്കാതെ എന്നാല്‍ സിറോ-മലബാര്‍ പാരമ്പര്യങ്ങള്‍ ശക്തമായി തന്നെ മുറുകെ പിടിച്ചുകൊണ്ടു തന്നെ വിജയകരമായി തന്നെ ദൈവം തന്നെ ഏല്‍പ്പിച്ച ആ ദാവ്ത്യം വിജയകരമായി പൂര്‍ത്തി ആക്കി

ജോജി അച്ഛാ, അച്ചന്‍ ഇടവകക്ക്  ഒരു മഹത്തായ മാതൃക തന്നെ. അച്ഛന്റെ വളരെ നിഷ്പകഷമായ നിലപാടുകള്‍ വളരെ ഏറെ പ്രശംസ അര്‍ഹിക്കുന്നു. ജോജി അച്ഛന്റെ നേത്രുവ്തത്തില്‍ ഗാര്‍ലാന്ഡ് ഇടവക ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലെക്കു വളരട്ടെ . രൂപതയുടെ വികാരി ജനറല്‍ അബ്രഹാം മുത്തോലത്ത് അച്ചന്‍ പറഞ്ഞ പോലെ  രൂപതയില്‍ ഉള്ള മറ്റെല്ലാ ദൈവലയങ്ങള്‍ക്കും മാതൃകയായി  ഗാര്‍ലാന്ഡ് ദൈവാലയം മാറട്ടെ, സഭയുടെ പിതാവിന്റെയും സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും ഒക്കെ ആഗ്രഹപ്രകാരം ഉള്ള മാതൃക ദൈവാലയമായി വളരട്ടെ 

മറ്റൊരു പ്രധാന കാര്യം എടുത്തു പറയാന്‍ ഉള്ളത് , പള്ളിയുടെ വിശുദ്ധമായ വെഞ്ചെരിപ്പ് ചടങ്ങ് ബഹിഷ്കരിക്കാനോ കരി കൊടി പോക്കനോ, വാള്‍ സ്ട്രീറ്റ് മോഡല്‍ സമരം നടത്താനുള്ള ചിലരുടെ ആഹ്വാനം തള്ളി കളഞ്ഞുകൊണ്ട്‌  ഇടവക ഒന്നായി ഒരു കുടുംബം ആയി ആ പരിശുദ്ധമായ കൂദാഷയില്‍ പങ്കെടുത്തു എന്നുള്ള കാര്യത്തില്‍   ജോജി അച്ഛനെ പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നു .

വ്യജ പ്രവാചകന്മാരെ സൂക്ഷിക്കുവിന്‍, അവര്‍ പല വേഷത്തിലും ഭാവത്തിലും രൂപത്തിലും നിങ്ങളെ സമീപിക്കും. അവര്‍ നിങ്ങളെ വഴി തെറ്റിക്കതിരക്കാന്‍ സാദാ ജാഗരൂകരകുവിന്‍. പകരം സഭയും സഭയുടെ അധികാരികളും പറയുന്നത് അനുസരിക്കുവിന്‍..പരിശുധല്‍മവിനാല്‍ നയിക്കപെദൂന്ന സഭയെ തകര്‍ക്കാന്‍ വരുന്ന വ്യാജ പ്രവാജകനമാരെ എപ്പോളും സൂക്ഷിക്കണം. ചിലപ്പോള്‍ അവര്‍ ബൈബിള്‍ വചനങ്ങള്‍ ധുര്‍വാക്യാനം ചെയ്യപ്പെടാന്‍ ഇടയുണ്ട്. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അതിനെ വാക്യനിച്ചു അവര്‍ നിങ്ങളെ വഴി തെറ്റിക്കാതിരിക്കാന്‍ സൂക്ഷിക്കുവിന്‍.

കോപ്പെളില്‍ നിന്നും ഒരു ചെറിയ കൂട്ടം ആളുകള്‍ ഇങ്ങനെ ഉള്ള ചില ആളുകളുടെ അബദ്ധ പ്രോബോധനങ്ങളില്‍ വഴിപ്പെട്ടു ഗാര്ലണ്ടില്‍ വന്നു പ്രതിഷേധിക്കാന്‍ ഒരു വിബല ശ്രേമം നടത്തിയില്ലേ എന്ന് സംശയിക്കുന്നു. പ്രസ്തുത കാര്യം കോപ്പേല്‍ പള്ളിയില്‍ നടന്ന പൊതു യോഗത്തില്‍ ഒരു വിശ്വാസി ഇക്കാര്യം വികാരി അച്ഛന്റെ മുന്‍പാകെ, വിശ്വാസികളുടെ മുന്‍പാകെ ഏറ്റു പറയുകയും ചെയ്തു.എങ്കിലും അതിനായി മറ്റു  ചിലര്‍ അന്നേ ദിവസം പലരെയും ഫോണില്‍ ഭന്ധപെടുകയും ചെയ്തു. പക്ഷെ കോപ്പേല്‍ വികാരി സസ്ശേരി അച്ഛന്റെ അവസരോചിതമായ ഇടപെടലില്‍ കൂടിയും, ഇക്കഴിഞ്ഞ സമാധാനപരമായി നടന്ന പൊതുയോഗവും ഒരു വീണ്ടു വിചാരത്തിനും, സഭക്ക് വിധേയന്‍ ആയി ചിന്തിപ്പിക്കാനും ഇങ്ങനെ ഉള്ള ചുരുക്കം ചില ആളുകളെ പരിശുധല്മാവ് വഴിയായി പ്രേരിപ്പിച്ചു. അങ്ങനെ  അവര്‍ ആ ഉദ്യമത്തില്‍ നിന്നും വളരെ നേരത്തെ തന്നെ പിന്‍വാങ്ങി.

കമ്മീഷനിട്ടും കൊടുത്തു ഒരു ഉശിരന്‍ പണി


കമ്മീഷനിട്ടും കൊടുത്തു ഒരു ഉശിരന്‍ പണി

കോപ്പെന്മാരുടെ അടുത്താണോ കമ്മീഷന്‍ എന്ന് നേരത്തെ ചോദിച്ചത് എപ്പോള്‍ വളരെ അര്‍ത്ഥവത്തയിരിക്കുന്നു. കമ്മീഷന്‍ വന്നു ഭൂരിപക്ഷപിപ്രയം കേട്ടു എന്നും കോപ്പേല്‍ ..കോപ്പേല്‍ എന്നാ ഒറ്റ വാക്ക് മാത്രം നമ്മുടെ കമ്മീഷന്റെ ചെവിയില്‍ മുഴങ്ങി കൊണ്ടിരിക്കുന്നതെന്നും മറ്റും അള്‍ത്താരയില്‍ നിന്നും നമ്മുടെ ചെയര്‍മാന്‍ അച്ചന്‍ അടിച്ചു വിട്ടു. അച്ഛന്റെ ചെവിയില്‍ കോപ്പേല്‍ എന്ന പേര് ഇങ്ങനെ തന്നെ എന്നും മുഴങ്ങും എന്ന് ഉറപ്പാ . കമ്മീഷനെ സ്വാദിനിക്കാന്‍ ചിലര്‍ വളരെ ഏറെ ശ്രമം നടത്തി എന്നും. കമ്മീഷന്‍ വന്നു കോപ്പെല്‍ പള്ളിയില്‍ വന്നു തെളിവെടുപ്പ് നടത്തുമ്പോള്‍ പിന്നെ എന്തിനു കോപ്പെലില്‍ നിന്നും വരുന്ന ഫോണ്‍ വിളി കൂടി ശ്രവിക്കണം? 


ഈ പേരിനു പുറകില്‍ കുറെ കോപ്പെന്മാരുടെ അഭാസവും അഴിഞാട്ടവും മാത്രമേ ഉള്ളൂ എന്ന് ഇപ്പോള്‍ എങ്കിലും പതുക്കെ നമ്മുടെ ചെയര്‍മാന്‍ അച്ഛന് മനസിലാകും. കൊടുത്ത പണി ഒന്നും പോരഞ്ഞിട്ട് അടുത്ത പണി ബിഷോപിനിട്ടു കൊടുക്കാനുള്ള തന്ത്രപടിലാണ് നമ്മുടെ കോപ്പെന്മാര്‍. പൈസ ഉണ്ടാക്കണം എന്ന് ഉറപ്പുകൊടുത്ത കമ്മീഷന്‍ അത് ഉണ്ടാക്കേണ്ട ചുമതലയും ഏറ്റെടുക്കണം.  പൈസ ബിഷോപിന് അടിച്ചു മാറ്റാന്‍ ഉള്ള തന്ത്രമമാത്രമെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന കോപ്പെന്മാര്‍ എങ്ങനെയും പൈസ കൊടുക്കതിരിക്കാനുള്ള ഒരു തന്ത്രം ആയി ഇതിനെ മുതല്‍ എടുക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു.  എന്നാല്‍ ഏതു വിദയനെയം ഒറ്റ പൈസ പള്ളിക്ക് കൊടുക്കാതിരിക്കാന്‍ നോക്കുന്ന ഭൂരിപക്ഷം ട്രുസ്ടിന്റെ ശാപം ആയി തന്നെ നില്‍ക്കുകയാണ്


കോപ്പെലില്‍ ഇന്ന് വിരിഞ്ഞത് ഒരു പുതു പുത്തന്‍ പുലരി എന്ന് വീമ്പു പറഞ്ഞു അഭാസങ്ങള്‍ കുത്തി നിറച്ചുഎഴുതുന്ന മഞ്ഞ പത്രം പോലും ഇന്നു പ്ലാന്‍ മാറ്റി. പൈസ ഉണ്ടാക്കുന്നത് എളുപ്പം അല്ല എന്നുള്ള യാദര്‍ധ്യം അറിഞ്ഞു കഴിഞ്ഞപ്പോള്‍ ചുവടു മാറ്റി കളിയ്ക്കാന്‍ തുടങ്ങിരിക്കുന്നു. നമ്മുക്കെ നമ്മുടെ ചെക്ക്കുകള്‍ വണ്ടി ചെക്കക്കുക എന്ന അടവ് പ്രയോഗിച്ചു ബിശോപിനെ വീണ്ടും വരുതിയില്‍ കൊണ്ട് വരാനുള്ള ഒരു ശ്രമം തന്നെ നടക്കുന്നില്ലേ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. പള്ളിക്ക് വണ്ടി ചെക്ക് കൊടുക്കണം എന്ന് തന്നെ പറയുന്നവന്റെ പള്ളിയോടുള്ള സ്നേഹവും അല്മാര്ധതയും ഇവിടെ ചോദ്യം ചെയ്യപെടുന്നു. പള്ളിക്ക് പൈസ കൊടുക്കുക എന്ന് വച്ചാല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച് മാതിരി എന്തോ ആണെന്നാണ് നമ്മുടെ നേതാക്കന്മാരുടെ പുതിയ കണ്ടുപിടിത്തം. ഇന്നിട്ടാല്‍ എന്ത് മെച്ചം കിട്ടും.അതോ നാളെ ഇന്‍വെസ്റ്റ്‌ ചെയതാലോ ..അല്ലെങ്ങില്‍ ഒരാഴ്ച കഴിഞ്ഞു ചെയ്തു നോക്കാം.ബിഷപ്പ് വരുന്നതിനു മുന്പിടാണോ അതോ ബിഷപ്പ് വന്നു പോയിട്ട് കൊടുത്താല്‍ മതിയോ എന്നും മറ്റുമുള്ള ചര്‍ച്ചകള്‍ തകൃതി ആയി നടക്കുന്നു. ട്രസ്റ്റ്‌ എന്നാ പേരും പറഞ്ഞു പാവങ്ങളോട് എന്തും മാത്രം പണമാണ് അപഹരിച്ചത്? ഇതിനു കണക്കു വല്ലതും ഉണ്ടോ? ഈ പൈസ എവിടെ പോയി? അല്ഫോന്സ പള്ളിക്ക് കിട്ടേണ്ട പൈസ നാട്ടിലെ മറ്റു ചില അല്മിയ ആചാര്യന്മാരുടെ പേരും പറഞ്ഞു കൊള്ള അടിച്ചോ? എന്റെ മക്കളെ ഒരു കാര്യം ചോദിക്കട്ടെ ട്രുസ്ടിന്റെ പേരില്‍ ചിലവാക്കിയ ഏകദേശം വരുന്ന $25,000 ഓളം വരുന്ന പൈസ ചുമ്മാ ചിക്കന്‍ കാല് തിന്നാനും കുറെ പേര്‍ക്ക് ഓസില്‍ കള്ളും ഇറച്ചിയും കഴിക്കാനും വെറുതെ നാട്ടിലും എവിടെയും പ്ലകാര്‍ഡ്‌ പിടിക്കാനും കുറെ ആളുകള്‍ക്ക് നിങ്ങളുടെ ചിലവില്‍ നാട്ടില്‍ ഓസില്‍ പോയി ബിശോപിനെ തെറി വിളിച്ചു കോടി പിടിക്കാനും അല്ലാതെ എന്ത് മെച്ചം ഉണ്ടായി? പിന്നെ നമ്മുടെ കുറെ സ്ഥിരം കൊച്ച്മ്മമാര്‍ക്ക് എച്ചില്‍ പൊതി കെട്ടി വീട്ടില്‍ കൊണ്ടുപോയി സദ്യ കൊടുക്കാനും അല്ലാതെ എന്തെനെഗിലും ഉപകരിച്ചോ?


എന്തായാലും കമ്മീഷന്‍ കൊടുത്ത ഉറപ്പിന്‍ പുറത്തു പള്ളി വെഞ്ചരിപ്പിനു മുന്പായി നേരത്തെ പ്രക്ക്യാപിച്ചത് പ്രകാരം $100000 ബാങ്കില്‍ caution മണി വന്നാലെ ബിഷപ്പ് കമ്മീഷനു കൊടുത്ത ഉറപ്പു കേട്ടാല്‍ മതി. അല്ലെങ്ങില്‍ ഒന്നുകില്‍ കമ്മീഷന്‍ ഉത്തരം കൊടുക്കണം തങ്ങള്‍ എടുത്ത നിലപാടുകള്‍ എത്ര ശെരി ആയിരുന്നു എന്നും മറ്റും അതോ കമ്മീഷന്‍ എന്തെഗിലും സമ്മര്‍ദങ്ങള്‍ക്ക് കീഴ്പെട്ടിരുന്നോ? ഉണ്ടെങ്കില്‍ എന്തായിരുന്നു ആ സമ്മര്‍ദ തന്ത്രങ്ങള്‍? കമ്മീഷന്‍ ഒരു വിഭാഗം മാത്രം പറഞ്ഞ കാര്യങ്ങള്‍ കേട്ടു പ്രവര്‍ത്തിച്ചു എന്ന് കേള്‍ക്കുന്നു. അത് ശെരിയോ തെറ്റോ എന്തും തന്നെ ആയിക്കോട്ടെ. കമ്മീഷന്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യം ആയി നിറവേറ്റേണ്ട കടമയും അവര്‍ക്ക് തന്നെ ഉണ്ട് എന്നുള്ള കാര്യം മറക്കാന്‍ പറ്റില്ല.


ആരുടെ ഉറപ്പിന്‍ പുറത്തു കമ്മീഷന്‍ പ്രവര്ത്തിച്ചോ, അവര്‍ ബിഷോപിന് എന്ത് ഉറപ്പു കൊടുത്തു എന്നും മറ്റും കമ്മീഷന്റെ രഹസ്യ സ്വഭാവം ഉള്ള കാര്യം ആണ്. പക്ഷെ വണ്ടി ചെക്കല്ലാതെ $100000 ബാങ്കില്‍ caution മണി വെഞ്ചരിപ്പിനു മുന്‍പായി ബാങ്കില്‍ ഉണ്ടാകണം.കാരണം പള്ളി അടച്ചു പൂട്ടി പോകല്ലേ എന്നുള്ള ആഗ്രഹം കൊണ്ടാണ് ബിഷപ്പ് അങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്നും മെത്രാന്റെ നിര്‍ദേശം അദ്ദേഹം നമ്മളോട് വെല്ലു വിളിക്കാനുള്ള ആയുധം ആയി കരുതാതെ അത് നമ്മുടെ ബാങ്കിന്റെ തന്നെ ഒരു നിര്‍ദേശം ആയി കരുതി അത് ഉണ്ടാക്കാനുള്ള എന്തെങ്ങിലും ക്രിയല്മ്മകമായ നടപടികള്‍ ട്രുസ്ടിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും എന്ന് തന്നെ കരുതാം.


വീണ്ടും മഞ്ഞ പത്രം അയ വോയിസ്‌ പറയുന്ന കാര്യങ്ങള്‍ നോക്കിയാല്‍


"ഇക്കാരണങ്ങള്‍ കൊണ്ടു വെഞ്ചരിപ്പിനു മുമ്പ് ഗണ്യമായ പണം സമാഹരിക്കണമെന്ന വികാരിയുടെ ആഹ്വാനത്തിന് വളരെ തണുത്ത പ്രതികരണമാണ് ഇക്കാരങ്ങങ്ങള്‍ കൊണ്ടു ജനങ്ങളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്" വളരെ തമാശ ആയിട്ടാണ് ഞങള്‍ ഇതിനെ കാണുന്നത്. അച്ഛന് പൈസ ഉണ്ടാക്കണം എന്നുള്ള ആഗ്രഹം അല്ല. എന്നാലോഇവിടുത്തെ മാജോരിടി എന്ന് കമ്മീഷന്‍ പറഞ്ഞ ആളുകള്‍ കൊടുത്ത ഉറപ്പാണ്‌ ഞങ്ങള്‍ പൈസ ഉണ്ടാക്കികൊള്ളം എന്ന് വീണ്ടും


"ധനസമാഹരണത്തിനായി ഒരു കമ്മിറ്റി പോലും ഇതുവരെ രൂപം കൊണ്ടിട്ടില്ല എന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്." ആരുടെ കുഴപ്പം ആണ് കമ്മിറ്റി ഉണ്ടാക്കാത്. കോടി പിടിക്കാനും പ്ലാകാര്‍ഡ്‌ പിടിക്കാനും ആവേശത്തോടെ പള്ളിയില്‍ നിന്നും പൊതു നിരത്തില്‍ പോയ നേതാക്കന്മാര്‍ എവിടെ?


"കഴിഞ്ഞ പൊതുയോഗം അധികാരികളുടെ പാര്‍ട്ടികള്‍ അലങ്കോല പ്പെടുത്തിയതിന്‍റെ വെളിച്ചത്തില്‍ ഇക്കൊല്ലം ക്രിസ്മസ് കരോള്‍ ഉണ്ടാകുമോ" എന്തിനാണ് പള്ളി കാരോള്‍.. ഇവിടെ ഞങ്ങളുടെ ട്രസ്റ്റ്‌ ഉള്ളപ്പോള്‍ പിന്നെ പള്ളിയും അതിന്റെ കാരോളിനും എന്ത് പ്രാധാന്യം


"ജനുവരി/ഫെബ്രുവരി യോടെ പ്രശ്നങ്ങളുടെ പൊടി പടലം ഒരു വിധം കെട്ടടങ്ങി, കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചു വന്നാല്‍ തങ്ങളുടെ ദേവാലയത്തിന് വേണ്ടി അകമഴിഞ്ഞ് സംഭാവന ചെയ്യുവാന്‍ അവര്‍ തയ്യാറാണ് എന്നവര്‍ പറയുന്നു. " ബഹുമാനപ്പെട്ട കമ്മീഷന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഡിസംബര്‍ 19 പോയി ഇപ്പോല്‍ ജനുവരി/ഫെബ്രുവരി വരെ പോയി.


"മുന്നൂറ്റി അമ്പതിലധികം കൊപ്പെലുകാര്‍ ക്രൂശിത രൂപത്തിന് വേണ്ടി കമ്മീഷന്‍റെ അടുത്ത് വാദിച്ചപ്പോള്‍ വെറും അമ്പത്തിനാല് കൂലികളെപ്പോലും ക്ലാവര്‍ കുരിശിനു വേണ്ടി അണിനിരത്താന്‍ കഴിയാതിരുന്ന ഇവരെപ്പറ്റി എന്തു പറയാന്‍" 

നേരത്തെ പറഞ്ഞത് നാലോ അന്ജോ കുടുബം എന്നാരുന്നു. എന്തായാലും അത് മാറി ഇപ്പൊള്‍ അമ്പത്തിനാല് കൂലികള്‍ എന്നായി. നേരത്തെ കൊടുത്ത വിശേഷണങ്ങള്‍ എല്ലാം മാറി കൂലികള്‍ എന്നാക്കിയ്തില്‍ സന്തോഷം. എന്തിനു വെറും അമ്പത്തിനാല് കൂലികളെ ഓര്‍ത്തു കരയുന്നു ഒപ്പം മുന്നൂറ്റി അമ്പതിലധികം കൊപ്പെലുകാര്‍ ക്രൂശിത രൂപത്തിന് വേണ്ടി കമ്മീഷന്‍റെ അടുത്ത് വാദിച്ചപ്പോള്‍. 

"പിതാവേ ഇവര്‍ ചെയ്തു കൂട്ടുന്നതു എന്തു എന്നു ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷേമിക്കണമേ"


"പിതാവേ ഇവര്‍ ചെയ്തു കൂട്ടുന്നതു എന്തു എന്നു ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷേമിക്കണമേ"

ജോജി അച്ചന്‍ വോയിസ്‌ ബ്ലോഗിന്റെ കണ്ടുപിടുത്തം അനുസരിച്ച് ബിശോപിനെ അനുസരിക്കുന്നത് തെറ്റ്. മറ്റുള്ളവരോട് വളരെ മാന്യമായി സംസരിക്കുന്തു തെറ്റ്. കോപ്പെല്‍ പള്ളിക്ക് പാട്രിമോണി വളരെ മാന്യമായ തുക കൊടുത്തതും തെറ്റ്. പിതാവ് കൊടുത്ത അതിര്‍ത്തി അനുസരണ ഉള്ള ഒരു വൈദീകനെ പോലെ അനുസരിച്ചതും തെറ്റ് തന്നെ. പിതാവിനെ ധിക്കരികതിരുന്നതും തെറ്റ് . നല്ല രീതിയില്‍ വസ്ത്ര ധാരണം ചെയ്യുന്നതും തെറ്റ് തന്നെ. ഒരു ഇടവക വേര്‍തിരിച്ചു രണ്ടു ഇടവക ആക്കുമ്പോള്‍ സാദാരണ സംബാവിക്കാറുള്ള പൊട്ടിത്തെറികള്‍ ഒന്നും ഉണ്ടാകാതെ ഒരുമിച്ചു നിറുത്തി ധീരമായ തീരുമങ്ങള്‍ എടുത്തത്‌ തെറ്റ് തന്നെ. മറ്റു പള്ളികളില്‍ ആരു വിളിച്ചാലും അവിടെ ഓടി പോയി അവരുടെ അധ്യല്മിക കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റ് തന്നെ.ക്നാനായ പള്ളിയെ സഹോദര പള്ളിയായി കണ്ടു ആവുന്ന വിധത്തില്‍ അവരെ സഹായിച്ചതും തെറ്റ് തന്നെ.

വോയിസ്‌ ആകെ വിശുദ്ധന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുതീരിക്കുന്ന ഏക പുരോഹിതന്‍ കോപ്പെലിലെ മുന്‍ വികാരി മാത്രം. അദ്ദേഹം ചെയ്തതോ തന്റെ സ്വന്തം ബിശോപിനെ എവിടെ ഒക്കെ അനുസരണ കേടു കാണിക്കാമോ അവിടെ എല്ലാം ശെരിക്കും തക്ക പണിയും കൊടുത്തു ഒരു സമൂഹത്തില്‍ വെറുപ്പിന്റെയും വിധ്വേഷതിന്റെയും വിത്തുകള്‍ പാകി ...ഒന്നുകൂടി  തെളിച്ചു പറഞ്ഞാല്‍ വരന്‍ പോകുന്ന തലമുറക്ക് കൂടി സഭയെ കുറിച്ചും അതിന്റ ബിഷോപിനെ കുറിച്ചും ഉള്ള  കാഴ്ചപാട് തന്നെ മാറ്റി കളഞ്ഞ മുന്‍ കോപ്പെല്‍ പള്ളി വിശുദ്ധനും. കലി കാല വ്യഭവം അല്ലാതെ എന്ത് വിളിക്കാന്‍.

ഒരു ഹിന്ദു സഹോദരന്‍ പറഞ്ഞ വാക്കുകള്‍ എവിടെ വളരെ പ്രസക്തം ആണ്. അവരുടെ കൂട്ടത്തില്‍ ചില മത ഭ്രാന്തന്‍ മാരും മറ്റും പറയാനും എഴുതാനും മടിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വോയിസ്‌ ബ്ലോഗു വഴി വന്നു കാണുബോള്‍ അവര്‍ പറയുന്നത് ശെരി വയ്ക്കുന്ന തരത്തില്‍ ആണ് കാതോലിക്ക സഭ എന്നും ഇപ്പോള്‍ അവരുടെ പാര്‍ട്ടികളില്‍ പറഞ്ഞു ചിരിക്കാന്‍ ആശയ ദാരിദ്രം വരുമ്പോള്‍ വോയിസ്‌ എന്നാ മഞ്ഞ പത്രത്തിലെ കമന്റുകള്‍ അവര്‍ പറഞ്ഞു ആസ്വദിക്കുന്നു. പിണറയി വിജയന്‍ പോലും ഇന്ന് വോയിസ്‌ ബ്ലോഗ്‌ വായിച്ചു കാതോലിക്ക സഭയെ വിഗടിപ്പിച്ചു ആഞ്ഞടിക്കാന്‍ നാണിക്കുന്ന കാര്യങ്ങളാണ്‌ വോയിസ്‌ എന്നാ തരാം തന മഞ്ഞ പത്രം വാര്‍ത്തകള്‍ ആക്കുന്നത്. എത്രയും ഹീനമായ ഭഷയില്‍ എത്രയും ശോച്യം ആയ രീതിയില്‍ അരപ്പും വെറുപ്പും ഉളവാക്കുന്ന പദ പ്രയോഗങ്ങള്‍ നടത്തി എന്തിനു നിങ്ങള്‍ ഒരു സമൂഹത്തില്‍ വിഷം പരത്തുന്നു? 

സിറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതയും അതിലെ അച്ചന്മാരും എല്ലാം കള്ളനും,കൊള്ളരുതാത്തവരും എന്നാലോ നമ്മുക്ക് പള്ളി ഉണ്ടാക്കാനും പൈസ പിരിക്കാനും അച്ചന്മാര്‍ വേണം. ഒരു മാന്യന്‍ പറഞ്ഞ വാക്കുകള്‍ ശ്രെദ്ധിക്കുക."ളോഹ ഇട്ട ഏതെങ്കിലും ഒരു രൂപം കൂടെ ഇല്ലെങ്ങില്‍ പിന്നെ എങ്ങനെ പള്ളിക്ക് പൈസ ഉണ്ടാക്കാന്‍ സാധിക്കും." എന്തായാലും ഈ തിരിച്ചറിവ് ട്രുസ്റിനും നമ്മുടെ കൈക്കാരനും ഉണ്ടായതില്‍ സന്തോഷിക്കാം. എന്തൊക്കെ ആരുന്നോ വീര വാദങ്ങള്‍. ഈ വീര വാദങ്ങള്‍ പലതും നമ്മള്‍ ട്രുസ്റ്റില്‍ നടത്തിയല്ലോ. അക്കൗണ്ട്‌ മാറ്റിയാല്‍ പൈസ ഉണ്ടാകും എന്ന് പറഞ്ഞു, മെത്രാന്‍ എതിരെ ലോകമായ ലോകം മുഴുവന്‍ പരത്തി എഴുതി കൈ കുഴഞ്ഞ നമ്മുടെ കൈക്കരനോടും സഹ കൈക്കരനോടും ഷെമിച്ചു, സഭയെ വേദനിപ്പുക്കുന്ന കൂട്ടരുടെ കൂടി സഭയെ അവഹേളിച്ചു, റിപ്പോര്‍ട്ട്‌ ബുക്കില്‍ കള്ള ഒപ്പിട്ടു ഒരു കമ്മിറ്റി മെമ്പറെ പുറത്താക്കി, നമ്മുടെ അച്ഛനെ നിരവധി തവണ ഭീഷണി പെടുത്തി, പിതാവിനെ ഗെരവോ ചെയ്തതും അള്‍ത്താരയില്‍ കിടന്നതും ഷെമിച്ചു, പ്രായം ചെന്ന ഒരു പുരോഹിതന്‍ പോകല്ലേ എന്ന് നിങ്ങളുടെ കാല് പിടിച്ചു അള്‍ത്താരയില്‍ നിന്നും കേഴ്ന്നു നിലവിളിച്ചു പറഞ്ഞു പ്രാര്‍ത്ഥിക്കാനും കൊടിപിടിക്കാനും ഒപ്പം പ്ലാകാര്‍ഡ്‌ പിടിക്കാനും പോകല്ലേ എന്ന് , എന്നിട്ടും മാതൃക കാണിക്കേണ്ട വേദോ ഉപദേശം പഠിപ്പിക്കുന്ന അധ്യാപകരും അള്‍ത്താരയില്‍ വിശുദ്ധ വസ്തുക്കളുടെ ഒരു കാവല്‍ക്കാരനും പോയി തെരുവില്‍ പോയി പള്ളിക്കെതിരെ കോടി പിടിച്ചതും ഷെമിച്ചു....ബ്ലോഗില്‍ കൂടെ ആഭാസം കുത്തി നിറച്ചു സഭയെ നിങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ അവഹെളിച്ചതും ക്ഷമിചില്ലേ? ബ്ലോഗില്‍ കൂടെ ഒരു അധ്യല്മിക പിതാവിനെ അവഹേളിക്കവുന്ന്തിലും കൂടുതല്‍ അവഹെളിച്ചതും ക്ഷമിചില്ലേ? പിതാവിന്റെ ആഗ്രഹം നിങ്ങളുടെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ അടിയറ വച്ച് ക്ഷമിചില്ലേ? ഇനിയും ഷമിക്കണോ? എന്താണ് ഇനിയും ക്ഷമിക്കേണ്ടത്‌ ? ഏതെങ്കിലും പിതാക്കന്മാര്‍ എത്രയും പീഡിപ്പിക്ക പെട്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ ആലോചിച്ചു നോക്കണം. 

65 വയസു പ്രായം ഉള്ള വ്യദീകനെ പട്ടി എന്നുപോലും വിളിക്കാന്‍ യാതൊരു മടിയും ഇല്ലാത്ത നിങ്ങള്‍ നിങ്ങളുടെ അപ്പനെ കേറി അതിലും മോശമായ ഭാഷ വിളിക്കാനും മടിക്കില്ല എന്നറിയാം. അതുകൊണ്ട് ജീവിതത്തിലെ എല്ലാം തന്നെ ത്യജിച്ചു സന്യാസ പട്ടം ഏറ്റെടുത്തിരിക്കുന്ന ഒരു പുരോഹിതനെ നേരിട്ട് അപമാനിക്കുന്നതിലും എത്രയോ വേദനാജനകവും ക്രൂരവും ആണ് ബ്ലോഗില്‍ കൂടി അപമാനിക്കപെടുന്നത് എന്ന് നമ്മള്‍ ആലോചിക്കണം. ബ്ലോഗ്‌ വായിക്കുന്നത് ഒരു പക്ഷെ ലോകം മുഴുവനും ഉള്ള ഒട്ടു മുക്കാല്‍ ആളുകളും വായിച്ചെന്നിരിക്കാം. അപ്പോള്‍ അവരുടെ മനസുകള്‍ മുഴുവന്‍ ഒരു പൌരോഹിത്യ പട്ടം എടുത്ത ഒരു പുരോഹിതനെ കുറിച്ചോ അല്ലെങ്കില്‍ തിരുസഭയുടെ ഒരു പിതാവിനെ കുറിച്ചോ വളരെ ശോച്യവും നീചവും,വെറുപ്പും വിധ്വ്വേഷവും കുത്തി നിറക്കാന്‍ സാദിചെന്നിരിക്കാം. എന്നാല്‍ ഇങ്ങനെ ഒക്കെ എഴുതുന്നവന്‍ ആരു തന്നെ ആയാലും അവന്‍ ചെയ്യുന്ന തെറ്റിന്റെ ആഴം എത്രയോ മടങ്ങ്‌ അദികം ആയിരിക്കും. ഒരു പക്ഷെ അവന്‍ ചെന്ന് അച്ഛനോടും പിതാവിനോടും മാപ്പ് ചോദിച്ചെന്നെരിക്കാം. എന്നാലും അവനു ഇതു വായിച്ചാ അനെകായിരങ്ങളോട് എങ്ങനെ മാപ്പ് ചോദിക്കും?. അവനും അവന്റെ തലമുറയും നശിക്കരുതെ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്ന ഒരു പിതാവും ഒരു അച്ഛനും നിങ്ങള്‍ക്ക് സഘല്‍പ്പിക്കാവുന്നതിലും അപ്പുറം നല്ല മനസിന്റെ വ്യക്തക്കളാണ് എന്ന് നിങ്ങള്‍ തിരിച്ചറിയുന്ന സമയം വരും. കുരിശിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കോപ്പെന്മാരെ നോക്കി അന്ന് കര്‍ത്താവു ഓര്ശ്ലേം സ്ത്രികളെ നോക്കി അവരോടു പറയുന്ന വാക്കുകള്‍ ഇവിടെ കോപ്പെന്മാരുടെ കാര്യത്തില്‍ അര്‍ത്ഥവത്താണ് "ജെറുസലേം പുത്രിമാരെ നിങ്ങള്‍ എന്നെ ഓര്‍ത്തു കരയേണ്ട... നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍." 

വടക്കന്‍ അച്ഛനെ ഇക്ഷ വരപ്പിച്ച കുണ്ടുകളം പിതാവും,പിണറായുടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് ഏറ്റവും പേടി സ്വപ്നം ആയി നമ്മുടെ സഭയയൂം അതിന്റെ സ്ഥാപനങ്ങളും കണ്ണിലെ കൃഷ്ണ മണിപോലെ കാക്കുന്ന പവ്വത്തില്‍ തിരുമേനിയെയും, തൃശൂര്‍ ആര്‍ച് ബിഷപ്പ്  താഴത്തും ,നികൃഷ്ട ജീവി എന്നു പിണറായി വിജയന്‍  വിളിച്ചു ആക്ഷേപിച്ച ചിറ്റിലപ്പള്ളി പിതാവും,കൈവെട്ടു കേസില്‍ കോതമംഗലം രൂപത എല്ലാ ഭാഗത്ത്‌ നിന്നും അക്രമിക്കപെട്ടപ്പോള്‍  ധീരമായി അടി ഉറച്ചു നിന്ന് പോരാടിയ മാര്‍ ജേക്കബ്‌ പുന്നക്കാട്ടില്‍ പിതാവും   സഭയുടെ മുത്ത്‌ മണികളാണ്. ധീരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പീഡനങ്ങള്‍ ഉണ്ടാകുക എന്നുള്ളത് യാദാര്‍ത്ഥ്യം ആണ്. പക്ഷെ പീഡനങ്ങളില്‍ നിന്നും കുരുത്ത ഉദയ സൂര്യനെ പോലെ ഉദിച്ചുയര്‍ന്ന ചരിതം ആണ് സഭാക്കുള്ളത് എന്നാ കാര്യം കോപ്പെന്മാര്‍ ഓര്‍ത്താല്‍ നല്ലത്. പീഡിപ്പിച്ചവര്‍ വേദനിക്കുന്നതും അവസാനം കാല് പിടിച്ചു മാപ്പ് പറയുന്ന ഒരു ചരിത്രവും നമ്മള്‍ നമ്മുടെ മുന്‍പില്‍ കണ്ടിട്ടുണ്ട് എന്നുള്ള കാര്യം കോപ്പെന്മാര്‍ കൂടി ഓര്‍ത്താല്‍ നല്ലത്. 

എന്ത് പറഞ്ഞാലും എഴുതിയാലും ബൈബിള്‍ കടം എടുക്കുന്ന നമ്മുടെ മാന്യന്‍ ആദ്യം മനസിലാക്കേണ്ട കാര്യം കള്ള കേസും കള്ള സാക്ഷ്യവും തിരു സഭയുടെ പത്തു കല്‍പ്പനയുടെ ലഘ്നം ആണ് എന്നുള്ള വളരെ സിമ്പിള്‍ ആയ കാര്യം ആണ് .പള്ളിയില്‍ വന്നു കുറിപ്പെഴുതുക എന്നുള്ളത് അദ്ദേഹത്തിന്റെ മറ്റൊരു വിനോദങ്ങളില്‍ ഒന്നാണ്. അടുത്ത നമ്മുടെ ഈ വിധ്വന്റെ ഉദ്ദേശം നമ്മുടെ പിതാവിനെ കോടതി കേറ്റുക എന്നുള്ളതാണ്. എന്തായാലും നടക്കട്ടെ ഇവരുടെ ഒക്കെ വിനോദങ്ങള്‍...പിതാവേ അങ്ങ് കുരിശു മരണം ഇഷ്ടപ്പെട്ടില്ലെങ്ങിലും കുരിശില്‍ കിടന്നു കൊണ്ട് പ്രാര്‍ത്ഥിച്ചത്‌ കോപ്പെന്മാരുടെ കാര്യത്തില്‍ വളരെ അര്‍ത്ഥവത്താണ്...


"പിതാവേ ഇവര്‍ ചെയ്തു കൂട്ടുന്നതു എന്തു എന്നു  ഇവര്‍ അറിയുന്നില്ല ഇവരോട് ക്ഷേമിക്കണമേ" 

അനുസരണമാണ് സന്ന്യാസത്തിന്റെ അടയാളങ്ങളില് ഒന്ന്


അനുസരണമാണ് സന്ന്യാസത്തിന്റെ അടയാളങ്ങളില് ഒന്ന്



അനുസരണമാണ് സന്ന്യാസത്തിന്റെ അടയാളങ്ങളില് ഒന്ന്. ഇഷ്ടം നിറവേറ്റലാണ് അനുസരണം. പിതാവിന്റെ ഇഷ്ടം നിറവേറ്റിയാണ് ഈശോ അനുസരണം കാട്ടിയത്.(യോഹ:4,34). അനുസരണക്കേട് കാട്ടാത്ത കര്‍ത്താവാണ് പൂര്‍ണ്ണനായ സന്ന്യാസി.അനുസരണം പ്രാപിച്ച് സന്ന്യാസിയായവളാണ് മര്‍ത്ത മറിയം.ദൈവേഷ്ടം നിറവേറ്റാന് മറിയം അനുസരണത്തിന്റെ വഴിയേ നടന്നു.(ലൂക്കാ:1,38).ഈശോയുടെ ഇഷ്ടം നടപ്പിലാക്കലായിരുന്നു ശ്ലീഹന്മാരുടെ അനുസരണം. നിങ്ങള് ലോകമെങ്ങും പോവുക (മര്‍ക്കോ:16,15), സുവിശേഷം പ്രസംഗിക്കുക(മര്‍ക്കോ:16,15), ഇതെന്റെ ഓര്‍മ്മയ്കായ് ചെയ്യുക(ലൂക്കാ: 22,19), സ്നേഹിക്കുക(യോഹ:13,34) തുടങ്ങിയ ഇഷ്ടങ്ങള് പാലിച്ച ശ്ലീഹന്മാരും സന്ന്യാസികളാണ്. 


സന്ന്യാസ ജീവിതം നയിച്ച സ്നാപക യോഹന്നാന്,ഈശോയെ ലോകത്തിന് വെളിപ്പെടുത്തിയാണ് പിതാവിനെ അനുസരിച്ചത്.(യോഹ:1,19-34; 3,22). പഴയനിയമ വിശുദ്ധന്മാരും മരുഭൂമിയിലെ സന്ന്യാസവര്യന്മാരും സഭാപിതാക്കന്മാരും ദൈവത്തിന്റെ (സഭയുടെ) ഇഷ്ടം നിറവേറ്റി അനുസരണത്തിന്റെ പാഠങ്ങള് പകര്‍ന്നവരാണ്. അതുപോലെ ഇഷ്ടം നിറവേറ്റലില്‍നിന്ന് അഥവാ അനുസരണത്തില് നിന്ന് വ്യതിചലിക്കുമ്പോള് തിരസ്കൃതരാവുന്ന വ്യക്തികളേയും (ഉദാ:സാവൂള്, സാംസണ് മുതലായവര്)സമൂഹത്തേയും(ഇസ്രായേല്) പഴയനിയമത്തില് കാണാം.

സഭയില് ഒരു സന്ന്യാസിക്ക് അനുസരണം എന്ന വ്രതം സഭയുടെ ഇഷ്ടം നിറവേറ്റലാണ്. തന്റെ ഇഷ്ടം മുഴുവന് മാറ്റിവച്ച് സഭയുടെ ഇഷ്ടമെന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി മാത്രം ജീവിക്കുന്നവനാണ് യഥാര്‍ത്ഥ സന്ന്യാസി അഥവാ സന്ന്യാസിനി.അവന്/അവള്‍ക്ക് അനുസരണമെന്ന വ്രതം സഭയുടെ ഇഷ്ടത്തിന്റെ നിറവേറ്റല് മാത്രമാണ്. 


അനുസരണകേട് ഇഷ്ടക്കേടാണ്.അനുസരണത്തില് അഥവാ ഇഷ്ടം നിറവേറ്റലില് വെള്ളം ചേര്‍ക്കപ്പെടുമ്പോള് സന്ന്യാസ ചൈതന്യത്തില് വെള്ളം ചേര്‍ക്കപ്പെടുന്നു. സഭയുടെ ഇഷ്ടത്തില് നിന്ന് സ്വന്തം ഇഷ്ടത്തിലേയ്ക്ക് മാറുമ്പോള് സന്ന്യാസി സന്ന്യാസിയല്ലാതാവുന്നു.സൂനഹദോസ് തീരുമാനങ്ങള് സ്വന്തം ഇഷ്ട നിര്‍വ്വഹണത്തിന് ഹാനികരമാകുമെന്ന് കാണുമ്പോള് അത് തിരസ്ക്കരിക്കുന്ന പുരോഹിതന്മാരും എങ്ങനെ സന്ന്യാസ ചൈതന്യമുള്ളവരാകും?സ്വന്തം പ്രസ്ഥാനത്തിന്റെയും അഭ്യുദയകാംക്ഷികളുടെയും ഭൗതികഭാവിയുടെ സുരക്ഷിതത്ത്വത്തിനായി സഭയൂടെ ഇഷ്ടങ്ങള് മൂടി വയ്ക്കുകയും അവഗണിക്കുകയും ഹനിക്കുകയും ചെയ്യുന്ന സന്ന്യാസ നാമധാരികള് അനുസരണമെന്നപുണ്യത്തിന്റെ പാലകരാകുന്നതെങ്ങിനെ?


ദൈവജ്ഞാനമായ അറിവ് ലാഭേച്ഛകളില്ലാതെ കൈമാറേണ്ട സന്ന്യാസി, തന്റെ സമൂഹത്തേയും പ്രസ്ഥാനത്തേയും കച്ചവടത്തിന്റെ വിലപേശലിലേയ്ക്ക് വലിച്ചിഴയ്ക്കുമ്പോള് മറയ്ക്കപ്പെടുന്നത്"മരണം വരെ സഭയുടെ ഇഷ്ടം പാലിച്ചുകൊള്ളാം" എന്ന ഉറപ്പിന്റെ ലംഘനമല്ലേ?സന്ന്യാസത്തെ ഇഷ്ടപ്പെടുന്നവരാകട്ടെ സന്ന്യാസികള്.വര്‍ഷത്തില് ഒരിക്കല് മാത്രം പുതുക്കപ്പെടുന്ന വ്രതം മാത്രമായി കുറയാതിരിക്കട്ടെ അനുസരണം. ചൈതന്യമുള്ളവരാകട്ടെ സന്ന്യാസികള്. സന്ന്യാസമുണ്ടാകട്ടെ സഭയില്.